ബഹ്റൈനിൽ കോവിഡ് രോഗികളുടെ എണ്ണം 11165 ആയി


ബഹ്റൈനിൽ ഇന്നലെ മാത്രം 1224 പേരിൽ കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 11165 ആയി ഉയർന്നു. അതേസമയം ഇന്നലെ 1200 പേർക്ക് രോഗമുക്തി രേഖപ്പെടുത്തി. 1506 പേർക്കാണ് ബഹ്റൈനിൽ കോവിഡ് കാരണം ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത്. നിലവിൽ 33 പേരാണ് ആശുപത്രിയിൽ ഉള്ളത്. ഇതിൽ 15 പേരുടെ നില ഗുരുതരമാണ്. ആകെ ജനസംഖ്യയിൽ 12,38,976 പേരാണ് വാക്സിനേഷൻ സ്വീകരിച്ചത്. ഇതിൽ 9,95,487 പേരാണ് ബൂസ്റ്റർ ഡോസ് നേടിയിരിക്കുന്നത്.  ഇന്നലെ 5631 പേരിലാണ് കോവിഡ് പരിശോധനകൾ നടന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed