'കലാസന്ധ്യ' കലാസംഗമം സംഘടിപ്പിച്ച് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം


ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയയുടെ വനിത വിഭാഗം 'കലാസന്ധ്യ' എന്ന പേരിൽ കലാസംഗമം സംഘടിപ്പിച്ചു. വെസ്റ്റ്‌ റിഫയിലെ ദിശ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കേന്ദ്ര സെക്രട്ടറി ഷൈമില നൗഫൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് ഫാത്തിമ സാലിഹ് അധ്യക്ഷത വഹിച്ചു. സലീന ജമാൽ പ്രാർത്ഥനാ ഗീതം ആലപിച്ചു. കലാസാഹിത്യ വേദി കൺവീനർ ഫസീല മുസ്തഫ സ്വാഗതവും ബുഷ്‌റ റഹീം സമാപനവും നിർവ്വഹിച്ചു. വിവിധ കലാപരിപാടികളിൽ ഷാനി സക്കീർ, സുമയ്യ ഇർഷാദ് എന്നിവർ അനുഭവങ്ങൾ പങ്ക് വെക്കുകയും ഉമ്മു സൽ‍മ, സുബൈദ മജീദ്, എന്നിവർ ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ലുലു അബ്ദുൽ ഹഖ് & ടീംസംഘവും , നസ്‌ല ഹാരിസ് & ടീം, സലീന ജമാൽ & ടീം എന്നിവർ സംഘഗാനം അവതരിപ്പിച്ചു. മുർഷിദ റാഷിദ് ക്വിസിന് നേതൃത്വം നൽകി.

You might also like

Most Viewed