പേൾ ട്രോഫി 2കെ22 ഫുട്ബാൾ ടൂർണമെന്റുമായി ടീം പവിഴദ്വീപ്

ബഹ്റൈനിലെ പ്രമുഖ ടിക് ടോക് കൂട്ടായ്മയായ ടീം പവിഴദ്വീപിന്റെ ആഭിമുഖ്യത്തിൽ പ്രഫഷണൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. പേൾ ട്രോഫി 2കെ22 എന്ന പേരിൽ നടക്കുന്ന ടൂർണമെന്റ് ജൂൺ 30ന് ഹൂറയിലെ ഗോസി മാളിന് പുറകിലുള്ള അൽ ടീൽ സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുന്നത്. എട്ട് പ്രമുഖ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നതെന്ന് ടീം പവിഴദ്വീപ് ഭാരവാഹികളായ ദിൽഷാബ് ഹംസ , റസാഖ് വല്ലപ്പുഴ , റഫീക് മേപ്പയൂർ , ഷബീർ പയ്യോളി , അർഷാദ് കീപ്പയൂർ എന്നിവർ അറിയിച്ചു. ടൂർണമെന്റിലേയ്ക്കുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്നും കായികപ്രേമികളെ പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.