ബഹ്റൈനിൽ വിദേശ തൊഴിലാളികൾക്കായി ആരോഗ്യ ഇൻഷൂറൻസ് അടുത്ത വർഷം ആരംഭിക്കും


രാജ്യത്തെ വിദേശ തൊഴിലാളികൾക്കായി ആരോഗ്യ ഇൻഷൂറൻസ് ഏർപ്പെടുത്തുന്ന സംവിധാനത്തിന്റെ ആദ്യ ഘട്ടം അടുത്ത വർഷം ആരംഭിക്കുമെന്ന് സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ഡോക്ടർ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫ പ്രസ്താവിച്ചു. ഇൻഷൂറൻസ് പരിരക്ഷ നൽകേണ്ട  ആരോഗ്യസേവനങ്ങളെ കുറിച്ച് വിദഗ്ധരുമായി ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫ മുമ്പോട്ട് വെച്ച വിഷൻ 2030ന്റെ ഭാഗമായാണ് ആരോഗ്യഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ ദിവസം  പ്രദേശിക പത്രങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ്  സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് ചെയർമാൻ ഇൻഷൂറൻസ് പദ്ധതികൾ വെളിപ്പെടുത്തിയത്. 

You might also like

Most Viewed