ബഹ്റൈൻ മാർത്തോമ യുവജനസഖ്യത്തിന്റെ പുതിയ ഭരണസമിതി സ്ഥാനമേറ്റു


ബഹ്റൈൻ മാർത്തോമ യുവജനസഖ്യത്തിന്റെ 2022 - 2023 വർഷത്തെ പ്രവർത്തനോദ്ഘാടനം ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ നിർവഹിച്ചു. സഖ്യം സെക്രട്ടറി ജോബി എം ജോൺസൺ സ്വാഗതം പറഞ്ഞ യോഗത്തിൽ ഇടവക വികാരിയും സഖ്യം പ്രസിഡന്റുമായ റവ. ഡേവിഡ് വി. ടൈറ്റസ് അച്ചൻ അദ്ധ്യക്ഷത വഹിച്ചു. ഇടവക സഹവികാരിയും സഖ്യം വൈസ് പ്രസിഡന്റും ആയ റവ. ബിബിൻസ് മാത്യൂസ് ഓമനാലി, ഇടവക സെക്രട്ടറി ജേക്കബ് ജോർജ് എന്നിവർ ആശംസകൾ നേർന്നു. 2022 - 2023 പ്രവർത്തന വർഷത്തെ ചിന്താവിഷയവും ലോഗോയും ഡോ. ബാബു രാമചന്ദ്രൻ പ്രകാശനം ചെയ്തു. സഖ്യം ഗായകസംഘം ഗാനങ്ങൾ ആലപിച്ചു. ട്രഷറർ കുമാരിഹന്ന റേച്ചൽ ഏബ്രഹാം 2022-2023 വർഷത്തെ വാർഷിക പരിപാടിയുടെ രൂപരേഖ അവതരിപ്പിച്ചു. വനിത സെക്രട്ടറി മഹിമ സൂസൻ തോമസ് നന്ദി രേഖപ്പെടുത്തി. സഖ്യം ജോയിൻ്റ് സെക്രട്ടറി ജോമോൻ സി. മാത്യു പ്രാരംഭ പ്രാർത്ഥനയും, സഖ്യം വൈസ് പ്രസിഡന്റ് അജീഷ് തോമസ് സമാപന പ്രാർത്ഥനയും നടത്തി.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed