ആരോഗ്യബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു
ബഹ്റൈൻ മലയാളി ബിസിനസ് ഫോറം & യൂത്ത് വിംങ്ങ് കിംസ് ഹെൽത്തുമായി സഹകരിച്ച് ആരോഗ്യബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി ബഷീർ അമ്പലായി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രോഗ്രാം കൺവീനർ ഫസലുൽ ഹഖ് വിശിഷ്ടാത്ഥികളെ പരിചയപ്പെടുത്തി. കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിംങ്ങ് ഓഫീസർ ഇ എൻ താരിഖ് സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രവാസി കമ്മീഷൻ അംഗവും സാമൂഹ്യപ്രവർകനുമായ സുബൈർ കണ്ണൂർ മുഖ്യപ്രഭാഷണം നടത്തി. സാങ്കേതികവിദ്യാ ശാസ്ത്രജ്ഞനും മായമില്ലാത്ത കൃഷി വീട്ടിൽ എങ്ങിനെ നടത്താം എന്ന വിഷയത്തിൽ പ്രശസ്ത കൃഷി ബോധവൽക്കരണ പ്രചാരകനായ നാരായണൻകുട്ടി മാപ്പാല സംസാരിച്ചു.കിംസ് ആശുപത്രിയിലെ ഡോ ജൂലിയൻ ജോണി ഹൃദയ സംബദ്ധമായ അസുഖങ്ങളെ കുറിച്ചുള്ള ക്ലാസ് എടുത്തു.
