അഹ്‌ലൻ റമദാൻ പരിപാടി സംഘടിപ്പിച്ച് ദാറുൽ ഈമാൻ കേരള വിഭാഗം
വിശ്വാസികളുടെ ജീവിതത്തെ മാറ്റിപ്പണിയാനുള്ള സുവർണാവസരമാണ് റമദാൻ എന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി അഭിപ്രായപ്പെട്ടു.ബഹ്റൈനിലെ ദാറുൽ ഈമാൻ കേരള വിഭാഗം സംഘടിപ്പിച്ച 'അഹ്‌ലൻ റമദാൻ' പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. റമദാനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളും ജാഗ്രതയും ഓരോ വിശ്വാസികളിലും ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദാറുൽ ഈമാൻ കേരള വിഭാഗം രക്ഷാധികാരി സഈദ് റമദാൻ നദ്‌വി ആമുഖ ഭാഷണം നടത്തിയ പരിപാടിയിൽ ജനറൽ സെക്രട്ടറി അബ്ബാസ് മലയിൽ സ്വാഗതവും പ്രോഗ്രാം കൺവീനർ പി പി ജാസിർ നന്ദിയും പറഞ്ഞു. എ എം ഷാനവാസ് പരിപാടി നിയന്ത്രിച്ചു. മുഹമ്മദ് ഷാജി, യൂനുസ് രാജ് എന്നിവർ നേതൃത്വം നൽകി.
