ഇടപ്പാളയം ബഹ്റൈൻ കുടുംബസംഗമം സംഘടിപ്പിച്ചു
എടപ്പാൾ ,വട്ടംകുളം,കാലടി,തവനൂർ എന്നീ പഞ്ചായത്തുകളിലെ പ്രവാസികളുടെ കൂട്ടായ്മയായ ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ “നാട്ടരങ്ങ്” എന്ന പേരിൽ കുടുംബസംഗമം സംഘടിപ്പിച്ചു. കെ.സി.എ ഹാളിൽ നടന്ന പരിപാടിയിൽ 250 ഓളം അംഗങ്ങൾ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഫൈസൽ മാണൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് രതീഷ് സുകുമാരൻ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഇരുപത്തിയഞ്ചു വർഷം പ്രവാസം പൂർത്തിയാക്കിയ ഇരുപതോളം അംഗങ്ങളെ ആദരിക്കുകയും, വാക്കിങ് ചലഞ്ച് വിജയികൾക്കുള്ള സമ്മാനദാനം നടത്തുകയും ചെയ്തു.
സോപാനം വാദ്യ കലാ സംഘം ഗുരു സന്തോഷ് കൈലാസും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം , ഇടപ്പാളയം കലാകാരന്മാർ അണിയിച്ചൊരുക്കിയ “ഇന്നലെകൾ മായുന്നില്ല” എന്ന ലഘു നാടകവും കൂടാതെ അംഗങ്ങളുടെ തിരുവാതിരക്കളി, ഗാനമേള ,മിമിക്രി തുടങ്ങി വിവിധ കലാ പരിപാടികളും അരങ്ങേറി. രക്ഷാധികാരികളായ പാർവതി ദേവദാസ് ,രാജേഷ് നമ്പ്യാർ ,അൻവർ മൊയ്‌ദീൻ ഗ്ലോബൽ പ്രതിനിധി ഷെഫീൽ സൗദി തുടങ്ങിയവർ ആശംസകൾ അറിയിച്ചു .സനാഫ് റഹ്മാൻ, ഗ്രീഷ്മ രഘുനാഥ് തുടങ്ങിയവർ നിയന്ത്രിച്ച പരിപാടിക്ക് പ്രോഗ്രാം കോർഡിനേറ്റർ അരുൺ നന്ദി പറഞ്ഞു.
