ബഹ്റൈനിൽ ഇനി മുതൽ മാസ്ക് ധരിക്കൽ നിർബന്ധമല്ല


കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയ തീരുമാനം ബഹ്റൈൻ നിർത്തലാക്കുന്നു. ഇതോടൊപ്പം കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന വിവിധ നിയന്ത്രണ ലെവലുകൾ ഏർപ്പെടുത്തിയിരുന്ന രീതിയും എടുത്ത് മാറ്റിയതായി ദേശീയ കോവിഡ് പ്രതിരോധ സമിതി അറിയിച്ചു. അതേസമയം ആർക്കും തന്നെ അവർക്ക് വ്യക്തിപരമായി മാസ്ക് ധരിക്കാൻ അവകാശമുണ്ടായിരിക്കുമെന്നും, പ്രായമായവരും മറ്റ് ഗൗരവപരമായ രോഗങ്ങൾ ഉള്ളവരും മാസ്ക് ധരിക്കുന്നത് നന്നായിരിക്കുമെന്നും മെഡിക്കൽ ടീം അംഗങ്ങൾ അറിയിച്ചു. ഇതോടൊപ്പം ചികിത്സാകേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവർ ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശപ്രകാരം മാസ്ക് ധരിക്കേണ്ടതാണ്.

You might also like

  • Straight Forward

Most Viewed