അൽ ഹിലാൽ ഹെൽത്ത് കെയർ മാതൃദിനം ആഘോഷിച്ചു
ബഹ്റൈനിലെ പ്രമുഖ ആതുര ശ്രൂശൂഷാ കേന്ദ്രമായ അൽ ഹിലാൽ ഹെൽത്ത് കെയർ മാതൃദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പുതിയ അമ്മമാർക്ക് ഞങ്ങൾ ജന്മം നൽകുന്നു എന്ന സന്ദേശവുമായാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചത്. ഗൈനക്കോളജി, പിഡീയാട്രിക്സ് വിഭാഗങ്ങളിൽ പ്രവേശിക്കപ്പെട്ടവർക്ക് പൂക്കളും, സൗജന്യ ചികിത്സാ കൂപ്പണുകളും സമ്മാനിച്ചു.
അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ അമ്മമാരുടെ വീഡിയോ സന്ദേശവും പ്രദർശിപ്പിച്ചു. മാതൃദിനപരിപാടികളോടനുബന്ധിച്ച് ഒമ്പത് മാസത്തെ പ്രസവപൂർവ പരിചരണം 120 ദിനാറിന് ലഭ്യമാക്കുന്ന പദ്ധതിയും പ്രഖ്യാപ്പിച്ചിട്ടുണ്ട്.

