ബഹ്റൈനിൽ യുവാവിനെ തട്ടികൊണ്ട് പോയ കേസിൽ രണ്ട് പേർക്ക് തടവ് ശിക്ഷ


യുവാവിനെ തട്ടികൊണ്ട് പോയി മുറിയിൽ പൂട്ടിയിട്ട് മർദ്ദിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർക്ക് ബഹ്റൈനിൽ തടവ് ശിക്ഷ വിധിച്ചു. കേസിൽ ഉൾപ്പെട്ട ഒരാൾക്ക് 5 വർഷവും മറ്റൊരാൾക്ക് മൂന്ന് വർഷവുമാണ് തടവ് ശിക്ഷ ലഭിച്ചത്. ഷാക്കൂറയിലുള്ള ഫാമിൽ വെച്ചാണ് പ്രതികൾ യുവാവിനെ പൂട്ടിയിടുകയും മർദ്ദിക്കുകയും ചെയ്തത്. മയക്കുമരുന്ന് ഉപയോഗമാണ് ഇത്തരത്തിലുള്ള പ്രവൃത്തിയിലേക്ക് തങ്ങളെ നയിച്ചതെന്ന് പ്രതികൾ പോലീസിന് മൊഴി നൽകി. ഇരുവരും മയക്കുമരുന്ന്, പോണോഗ്രാഫിക് മെറ്റീരിയലുകൾ കൈവശം വെയ്ക്കൽ തുടങ്ങിയ കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രതികൾക്ക് 1000 ദിനാർ പിഴ നൽകാനും വിധിയുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed