കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ആക്ടിംഗ് സെക്രട്ടറി അരുൺ പ്രകാശിന് യാത്രയയപ്പ് നൽകി


പ്രദീപ് പുറവങ്കര

മനാമ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബഹ്‌റൈൻ പ്രവാസിയും കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ആക്ടിംഗ് സെക്രട്ടറിയുമായ അരുൺ പ്രകാശിന് കൊയിലാണ്ടിക്കൂട്ടം എക്സിക്യൂട്ടീവ് കമ്മിറ്റി യാത്രയയപ്പ് നൽകി.

ഒ.ഐ.സി.സി ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഗിരീഷ് കാളിയത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹരീഷ് പി.കെ സ്വാഗതം ആശംസിച്ചു. ചെയർമാൻ കെ.ടി സലിം ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അരുൺ പ്രകാശ് കൊയിലാണ്ടിക്കൂട്ടത്തിന് എന്നും ഒരു മുതൽക്കൂട്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിലമതിക്കാനാവാത്ത പ്രവർത്തനങ്ങൾ സംഘടനയ്ക്ക് നൽകിയ സംഭാവനകൾ വലുതാണെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദിയോടെ സ്മരിച്ചു. നാട്ടിലേക്ക് തിരിക്കുന്ന അദ്ദേഹത്തിന് കമ്മിറ്റി അംഗങ്ങൾ ഭാവി ജീവിതത്തിനായുള്ള എല്ലാവിധ ആശംസകളും നേർന്നു.

article-image

sasasads

You might also like

  • Lulu Exchange
  • Straight Forward

Most Viewed