10,000 വൃക്ഷത്തൈകൾ ലക്ഷ്യമിട്ട് ന്യൂ ഹൊറൈസൺ സ്കൂൾ; 'ബഹ്റൈൻ ഗ്രീനത്തോൺ 2026'-ന് തുടക്കമായി
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്തുടനീളം പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ ന്യൂ ഹൊറൈസൺ സ്കൂൾ സംഘടിപ്പിക്കുന്ന 'ബഹ്റൈൻ ഗ്രീനത്തോൺ 2026' കാമ്പയിന് തുടക്കമായി. "പച്ചപ്പുള്ള ഭാവിക്കായി 10,000 വൃക്ഷങ്ങൾ" എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ആദ്യദിനം തന്നെ 3,000 തൈകൾ നടാനുള്ള പിന്തുണ ലഭിച്ചത് കാമ്പയിന് വലിയ ഊർജ്ജമായി. ഒക്ടോബർ 31 വരെ നീണ്ടുനിൽക്കുന്ന കാമ്പയിൻ ഗ്രീൻ ട്രീ ഡ്രൈവ്, ഹോം വെജിറ്റബിൾ ഗാർഡൻ ഇനിഷ്യേറ്റീവ് എന്നീ രണ്ട് പ്രധാന ഘടകങ്ങളായാണ് നടപ്പിലാക്കുന്നത്.
ന്യൂ ഹൊറൈസൺ സ്കൂളിന്റെ ജന്നൂസാൻ കാമ്പസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പാർലമെന്റ് രണ്ടാം ഡെപ്യൂട്ടി സ്പീക്കർ അഹമ്മദ് അബ്ദുൽ വാഹിദ് ഖറാട്ട മുഖ്യാതിഥിയായും, കാപ്പിറ്റൽ ഗവർണറേറ്റ് ഒന്നാം മണ്ഡലം പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി വിശിഷ്ടാതിഥിയായും പങ്കെടുത്തു. പ്രതീകാത്മകമായി വൃക്ഷത്തൈ നട്ടുകൊണ്ടാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
ന്യൂ ഹൊറൈസൺ സ്കൂൾ ചെയർമാൻ ജോയ് മാത്യൂസ്, പ്രിൻസിപ്പൽ വന്ദന സതീഷ്, ജൂനിയർ പ്രിൻസിപ്പൽ നിർമ്മല ആഞ്ചലോസ്, എൻ.എച്ച്.എസ് കെ.ജി പ്രിൻസിപ്പൽ നിഷ രാജേഷ്, ന്യൂ ഹൊറൈസൺ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ ഡോ. മോണിക മാഥൂർ, പി.ടി.എ പ്രസിഡന്റ് ഡോ. ഗൗസല്യ ലക്ഷ്മി, ഗ്രീനത്തോൺ കോഓർഡിനേറ്റർ മാർലിൻ, കാമ്പയിൻ കോഓർഡിനേറ്റർ ലൈസി ജോർജ്ജ് എന്നിവരും വിവിധ സാമൂഹിക-സാംസ്കാരിക സംഘടനാ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.
ബഹ്റൈനിലെ പ്രാദേശിക സിഖ് സമൂഹം പദ്ധതിക്കായി സ്ഥലം, മണ്ണ്, വളം, ജലസേചനം എന്നിവ ലഭ്യമാക്കി 1,000 തൈകൾ വെച്ചുപിടിപ്പിച്ച് പരിപാലിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. കൂടാതെ ജിയോ ലാൻഡ്സ്കേപ്പിംഗ് ആന്റ് ട്രാൻസ്പോർട്ട്, ബീക്കൺ കോൺട്രാക്റ്റിംഗ്, കാർഗോ കെയർ എന്നീ സ്ഥാപനങ്ങളും ഗുരുദ്വാര സൽമാബാദ്, ടി.കെ.എസ്, സോപാനം ബഹ്റൈൻ, ഐ.സി.ആർ.എഫ്, അന്നൈ തമിഴ് മൺട്രം, എ.പി.ജെ ഫൗണ്ടേഷൻ, കേരള സോഷ്യൽ ആന്റ് കൾച്ചറൽ അസോസിയേഷൻ (KSCA) തുടങ്ങിയ സംഘടനകളും കാമ്പയിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
വിദ്യാർത്ഥികളുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെയാണ് ഗ്രീൻ ട്രീ ഡ്രൈവ് പുരോഗമിക്കുന്നത്. ബിസിനസ്സ് സ്ഥാപനങ്ങളും മറ്റ് സംഘടനകളും കുറഞ്ഞത് 10 തൈകളെങ്കിലും നട്ടുപിടിപ്പിക്കുമെന്ന് ഉറപ്പുനൽകുന്ന അണ്ടർടേക്കിംഗ് ഫോമുകൾ വിദ്യാർത്ഥികൾ വഴി വിതരണം ചെയ്യും. നട്ട തൈകളുടെ വളർച്ചയും അതിജീവനവും നിരീക്ഷിക്കാൻ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്ലാന്റേഷൻ ഓഡിറ്റും നടത്തും. ഇതിനൊപ്പം വീടുകളിൽ അടുക്കളത്തോട്ടങ്ങൾ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് ഹോം വെജിറ്റബിൾ ഗാർഡൻ ഇനിഷ്യേറ്റീവ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഒക്ടോബർ 31-ന് നടക്കുന്ന ആർട്ട് ഫെസ്റ്റിവലോടെയും വാക്കത്തോണോടെയും ബഹ്റൈൻ ഗ്രീനത്തോൺ 2026 സമാപിക്കും.
#4PMNews #BahrainGreenathon2026 #NewHorizonSchool #GreenBahrain
hj
adsdsdsa
cvxccxv
sadadsasdas
dfxdadsads
cssadsads

