ഓണവിരുന്നൊരുക്കി ബഹ്റൈൻ അരൂർ കൂട്ടായ്മ; നോർക്ക, പ്രവാസി ക്ഷേമനിധി അംഗത്വ ക്യാമ്പയിന് തുടക്കമായി
പ്രദീപ് പുറവങ്കര
മനാമ: കോഴിക്കോട് ജില്ലയിലെ അരൂരിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ബഹ്റൈൻ പ്രവാസികളുടെ കൂട്ടായ്മ വിപുലമായ കലാപരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ചടങ്ങ് ജമാൽ കല്ലുമ്പുറം ഉദ്ഘാടനം ചെയ്തു. സാജിദ് അരൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഷൈജിത്ത് ടി.പി സ്വാഗതം ആശംസിച്ചു.
കൂട്ടായ്മയിലെ മുഴുവൻ അംഗങ്ങളെയും കേരള സർക്കാറിന്റെ നോർക്ക കാർഡിലും പ്രവാസി ക്ഷേമനിധിയിലും അംഗങ്ങളാക്കാൻ യോഗത്തിൽ തീരുമാനമായി. ചടങ്ങിൽ ഇ.വി. രാജീവൻ ഓണസന്ദേശം നൽകി. സത്യൻ പേരാമ്പ്ര, വിനോദ് അരൂർ, നിജീഷ് പി.കെ, ഷാഗിർ കുനിയിൽ, വിജേഷ് വി.പി, ഷൈജു ഒ.എം, അനിൽകുമാർ എൻ.പി, ജീപേഷ്, സുരേഷ് കെ, സൂപ്പി ഹാജി, രഘുനാഥ് എൻ.പി, പ്രകാശൻ പി.പി, രാജേഷ് എ.കെ, നാസർ ജൗദർ, ഷാജു കെ.കെ, രാജീവൻ ടി.പി, റാഷിദ് ഇ.പി, റഫീഖ് വി.കെ, ഫൈസൽ ഓ.പി, റഫീഖ് എം.കെ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
ബൈജു കൈതയിൽ, അജിത്ത്, രാജീവൻ തോലേരി, ചാലിൽ ശശി, മുഹമ്മദലി ഓ.പി, ഷാഫി പി, പവി മലയിൽ, ഫസൽ, നവാസ് പി.വി, അബ്ദുസ്സലാം പി.വി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. കൂട്ടായ്മയിലെ നിരവധി അംഗങ്ങളും കുടുംബാംഗങ്ങളും ആഘോഷ പരിപാടികളിൽ പങ്കെടുത്തു.
#4PMNews #BahrainAroorGroup #OnamCelebration #BahrainEvents
dsadsdsaadsads

