ബഹ്റൈനിൽ നാലുപേരെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് അഭ്യന്തരമന്ത്രാലയം
പ്രദീപ് പുറവങ്കര
മനാമ: ഒരേ കുടുംബത്തിലെ നാല് ഏഷ്യൻ പൗരന്മാരെ താമസസ്ഥലത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ്അന്വേഷണം ആരംഭിച്ചു. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് സംഭവത്തിൽ കൊലപാതക സാധ്യതയെന്നാണ് അധികൃതരുടെ നിഗമനം.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ സി.ഐ.ഡി ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കേസിൽ ആവശ്യമായ തുടർ നിയമനടപടികളും ശാസ്ത്രീയ അന്വേഷണവും പുരോഗമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കേസിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷം പുറത്തുവിടും. ഇവർ ഏത് രാജ്യക്കാരാണെന്ന് പോലീസ് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.
്േി്േി

