ബഹ്റൈനിൽ കോടതി നടപടികൾ ഇനി ഇംഗ്ലീഷിലും
ബഹ്റൈനിലെ ജുഡീഷ്യൽ അതോറിറ്റി ലോ നിയമഭേദ ഗതിയിൽ പുതിയ മാറ്റം. ഇനി മുതൽ കോടതി നടപടികൾ അറബി ഭാഷയോടൊപ്പം ഇംഗ്ലീഷ് ഭാഷയും ഉപയോഗിക്കാൻ സാധിക്കും. കോടതി നടപടികൾ ഇംഗ്ലീഷിലാക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര തലത്തിൽ അംഗീകാരം ലഭിച്ച ഒൻപത് ജഡിജിമാരെ നിയമിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെടുന്ന ഈ ജഡ്ജിമാർ ധനകാര്യ വാണിജ്യ തർക്കങ്ങളിൽ വൈദഗ്ധ്യം നേടിയവരാണ്. ബന്ധപ്പെട്ട കക്ഷികൾ ധാരണയിൽ എത്തുന്ന കേസുകളിലാണ് വ്യവഹാരം ഇംഗ്ലീഷിൽ നടത്താൻ അനുമതിയുള്ളത്. അറബി ഭാഷ മാത്രം ഉപയോഗിച്ചിരുന്ന കോടതി മുറികളിൽ പുതിയ മാറ്റം തർജ്ജമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ലഘൂകരിക്കാൻ സഹായകരമാകും. ഭാഷ പ്രശ്നങ്ങൾ മൂലം നീണ്ടു പോകുന്ന കോടതി വിചാരണകൾ ഇനി മുതൽ വേഗത്തിൽ പരിഹരിക്കാൻ കഴിയും.

