കേരളത്തിൽ ഇന്ന് 2,222 പേർ‍ക്ക് കോവിഡ്


സംസ്ഥാനത്ത് ഇന്ന് 2,222 പേർ‍ക്ക് കോവിഡ്−19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 432, എറണാകുളം 354, കോട്ടയം 213, കൊല്ലം 197, കോഴിക്കോട് 177, തൃശൂർ‍ 126, ഇടുക്കി 118, ആലപ്പുഴ 114, മലപ്പുറം 102, പത്തനംതിട്ട 100, വയനാട് 89, കണ്ണൂർ‍ 85, പാലക്കാട് 70, കാസർ‍ഗോഡ് 45 എന്നിങ്ങനേയാണ് ജില്ലകളിൽ‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,061 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 83,309 പേരാണ് ഇപ്പോൾ‍ നിരീക്ഷണത്തിലുള്ളത്. ഇവരിൽ‍ 81,767 പേർ‍ വീട്/ഇൻ‍സ്റ്റിറ്റ്യൂഷണൽ‍ ക്വാറന്‍റൈനിലും 1,542 പേർ‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 224 പേരെയാണ് പുതുതായി ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചത്. നിലവിൽ‍ 19,051 കോവിഡ് കേസുകളിൽ‍, 8.4 ശതമാനം വ്യക്തികൾ‍ മാത്രമാണ് ആശുപത്രി/ഫീൽ‍ഡ് ആശുപത്രികളിൽ‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് മരണങ്ങളാണ് കോവിഡ്−19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.  ഇതുകൂടാതെ മുൻ‍ ദിവസങ്ങളിൽ‍ മരണപ്പെടുകയും എന്നാൽ‍ രേഖകൾ‍ വൈകി ലഭിച്ചത് കൊണ്ടുള്ള 70 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർ‍ക്കാരിന്‍റെ പുതിയ മാർ‍ഗനിർ‍ദേശമനുസരിച്ച് അപ്പീൽ‍ നൽ‍കിയ 88 മരണങ്ങളും റിപ്പോർ‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 65,758 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ‍ 10 പേർ‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2093 പേർ‍ക്ക് സമ്പർ‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 94 പേരുടെ സമ്പർ‍ക്ക ഉറവിടം വ്യക്തമല്ല. 25 ആരോഗ്യ പ്രവർ‍ത്തകർ‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4673 പേർ‍ രോഗമുക്തി നേടി. ഇതോടെ 19,051 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,21,042 പേർ‍ ഇതുവരെ കോവിഡിൽ‍ നിന്നും മുക്തി നേടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed