മയക്കുമരുന്ന് വിൽപ്പന : ബഹ്റൈനിൽ 2 യുവാക്കൾക്ക് 10 വർഷം തടവ് ശിക്ഷ


ബഹ്റൈനിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ രണ്ട് യുവാക്കൾക്ക് 10 വർഷം ജയിൽ ശിക്ഷ വിധിച്ചു. 29 വയസ്സുള്ള  ഇന്ത്യക്കാരനും മുപ്പത്തിമൂന്നുക്കാരനായ ബഹ്റൈൻ സ്വദേശിയ്ക്കുമാണ് ഹൈ ക്രിമിനൽ കോടതി ജയിൽ ശിക്ഷ വിധിച്ചത്. ഹെറോയിൻ, ശംഭു തുടങ്ങിയ മയക്കുമരുന്നുകളാണ് ഇരുവരും വിൽപ്പന നടത്തിയത്. അതേസമയം അറസ്റ്റു ചെയ്യാൻ ചെന്ന പോലീസുകാരനെ ആക്രമിച്ച കേസിലും വീട് പരിശോധിച്ചപ്പോൾ പോണോഗ്രാഫിക് മെറ്റീരിയലുകൾ കണ്ടെത്തിയ കേസിലും ഇന്ത്യക്കാരനെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed