തമിഴ് നടി അഖില നാരായണൻ അമേരിക്കൻ സൈന്യത്തിൽ ചേർന്നു
തമിഴ് നടി അഖില നാരായണൻ അമേരിക്കൻ സൈന്യത്തിൽ ചേർന്നു. സൈന്യത്തിൽ അഭിഭാഷകയായാണ് അഖില നിയമനം നേടിയത്. അമേരിക്കയിലാണ് അഖില ജനിച്ച് വളർന്നത്. ദീർഘനാളത്തെ കഠിന പ്രയത്‌നത്തിന് ശേഷമാണ് സൈന്യത്തിലേക്ക് പ്രവേശനം ലഭിച്ചത്. ഏഴ് മാസത്തോളം യുഎസ് ആർമിയിലെ കോംബാറ്റ് പരിശീലനം പൂർത്തിയാക്കിയതിന് ശേഷമായിരുന്നു നിയമനം
താൻ ജനിച്ചു വളർന്ന രാജ്യത്തെ സേവിക്കുന്നതിൽ അഭിമാനമുണ്ടെന്നും അത് തന്റെ കർത്തവ്യമാണെന്നും അഖില പറയുന്നു.

