ബഹ്റൈനിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്
ബഹ്റൈനിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം 1949 പേർക്കാണ് പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 26,133 ആയി. നിലവിൽ 38 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 17 പേരുടെ നില ഗുരുതരമാണ്. ഇന്നലെ 2,665 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,91,996 ആയിട്ടുണ്ട്. ഇന്നലെ കോവിഡ് മരണങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. ബഹ്റൈനിൽ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം1455 ആണ്.

