ബഹ്റൈനിൽ സ്ത്രീകളേക്കാൾ കൂടുതൽ പുരുഷൻമാരെന്ന് റിപ്പോർട്ട്


ബഹ്റൈനിലെ ജനസംഖ്യയിൽ സ്ത്രീകളേക്കാൾ കൂടുതൽ പുരുഷൻമാരാണ് എന്ന് റിപ്പോർട്ട്. ഇൻഫർമേഷൻ ആൻഡ് ഇ ഗവൺമെന്റ് അതോറിറ്റിയാണ് ഇതു സംബന്ധിച്ച് കണക്കുകൾ പുറത്ത് വിട്ടത്. 2012 മുതൽ ബഹ്റൈനിൽ ജനസംഖ്യ അനുപാതത്തിൽ സ്ത്രീകളേക്കാൾ പുരുഷന്മാരാണ് കൂടുതൽ. മൊത്തം ജനസംഖ്യ പതിനഞ്ച് ലക്ഷത്തി നാലായിരത്തി മുന്നൂറ്റി അറുപത്തി അഞ്ചാണ്. ഇതിൽ ഒൻപത്ത് ലക്ഷത്തി ഇരുപത്തി അയ്യായിരത്തി എഴുന്നൂറ്റി നാൽപത്തി ഏഴ് പേർ പുരുഷൻമാരാണ്. അഞ്ച് ലക്ഷത്തി എഴുപത്തി എട്ടായിരത്തി അറുന്നൂറ്റി പതിനെട്ടു പേരാണ് സ്ത്രീകൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed