റഷ്യൻ ഉൽപന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി ബഹ്റൈൻ ബ്രിട്ടീഷ് ക്ലബ്
റഷ്യൻ ഉൽപന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി ബഹ്റൈൻ ബ്രിട്ടീഷ് ക്ലബ്. റഷ്യൻ ഉൽപന്നങ്ങൾ തങ്ങളുടെ ഷെൽഫുകളിൽ നിന്നും നീക്കം ചെയ്തതായി ക്ലബ് അംഗങ്ങൾ പറഞ്ഞു. റഷ്യയോടുള്ള ക്ലബിന്റെ നിലപാട് വ്യക്തമാക്കിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളുടെ ഐക്യകണ്ഠേനയുള്ള തീരുമാനമാണ് റഷ്യൻ ഉൽപന്നങ്ങൾക്ക് വിലക്കേർപ്പെടുത്തിയത് പിന്നിലെന്ന് ബ്രിട്ടീഷ് ക്ലബ് ബഹ്റൈൻ മാനേജർ ഡാനിയേൽ മാക്രേ അറിയിച്ചു. റഷ്യയോടുള്ള വിരോധമല്ല മറിച്ച് റഷ്യയുടെ അക്രമാസക്തമായ യുദ്ധ നിലപാടുകളോടുള്ള പ്രതികരണമാണിതെന്നും ക്ലബ് അംഗങ്ങൾ വ്യക്തമാക്കി.

