നിരാലംബരായ യുക്രെയ്‌നിലെ സാധാരണക്കാർക്ക് ആശ്വാസമായി ഇന്ത്യൻ റെസ്‌റ്റോറന്റ്
റഷ്യൻ അധിനിവേശത്തിനിടയിൽ നിരാലംബരായ യുക്രെയ്‌നിലെ സാധാരണക്കാർക്ക് ആശ്വാസമായി മാറിയിരിക്കുകയാണ് കീവിലെ ഒരു ഇന്ത്യൻ റെസ്‌റ്റോറന്റ്. ഇന്ത്യൻ വിദ്യാർത്ഥികൾക്കും യുക്രെയ്ൻ പൗരന്മാർക്കും താമസസൗകര്യവും ഭക്ഷണവും ഒരുക്കിയാണ് സാത്തിയ( സുഹൃത്ത്) എന്ന റെസ്‌റ്റോറന്റ്്‍് കരുതലിന്റേയും സഹജീവി സ്‌നേഹത്തിന്റേയും ഭാരതീയ മാതൃക തീർക്കുന്നത്.
യുക്രെയ്ൻ തലസ്ഥാന നഗരിയിൽ സ്ഥിതി ചെയ്യുന്ന സാതിയ 125ലധികം പേർക്കാണ് സുഹൃത്തായി മാറിയത്. ചോക്കോലിവിസ്‌കി ബൊളിവാർഡിന്റെ ബേസ്‌മെന്റിൽ സ്ഥിതി ചെയ്യുന്ന റെസ്‌റ്റോറന്റ് ബോംബ് ബങ്കറെ പോലെയാണ് ആളുകൾക്ക് സുരക്ഷ നൽകുന്നത്.
ചുറ്റിനുമുള്ള സ്ഥലങ്ങളിൽ ബോംബ് വർഷിച്ചിട്ടും റെസ്‌റ്റോറന്റ് സുരക്ഷിതമായി നിലകൊണ്ടതിനാൽ നിരവധി പേർക്ക് അഭയം നൽകാൻ സാധിച്ചുവെന്ന് റെസ്‌റ്റോറന്റ് ഉടമ മനീഷ് ദേവ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം അഭയകേന്ദ്രത്തിലെത്തിയ ആളുകൾക്ക് ചിക്കൻ ബിരിയാണി ആണ് നൽകിയത്. ഉടമയും ജീവനക്കാരും ചേർന്ന് ആളുകൾക്ക് ആഹാരമുണ്ടാക്കി കൊടുത്തും ധൈര്യം പകർന്നും കൂടെ നിൽക്കുന്നു

