ഫ്രഞ്ച് ബയോടെക്ക് കമ്പനിയുടെ വി.എൽ.എ 2001 കോവിഡ് വാക്സിന് ബഹ്റൈനിൽ അനുമതി
ഫ്രഞ്ച് ബയോടെക്ക് കമ്പനിയുടെ വി.എൽ.എ 2001 കോവിഡ് വാക്സിന് അടിയന്തര ഉപയോഗത്തിന് ബഹ്റൈനിൽ അനുമതി നൽകി. ബഹ്റൈൻ നാഷ്ണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയാണ് അനമുതി നൽകിയത്. ബഹ്റൈനിൽ വി.എൽ.എ 2001 വാക്സിന് അനുമതി ലഭിച്ചതിൽ വളരെ സന്തോഷവും നന്ദിയും ഉണ്ടെന്ന് ഫ്രഞ്ച് ബയോടെക്ക് കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ തോമസ് ലിൻഗൽ ബാക്ക് അറിയിച്ചു. ഈ മാസം അവസാനത്തോടെ വാക്സിനുകളുടെ ബഹ്റൈനിലേക്കുള്ള ആദ്യം കയറ്റുമതി തുടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനിയെന്നും അദേഹം പറഞ്ഞു. വാൽനേവയുടെ വാക്സിൻ കോവിഡ് വൈറസിനെ മുഴുവനായും നീർജ്ജീവമാക്കാൻ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

