ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ബഹ്റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ 2022 - 2023 പ്രവര്‍ത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സഈദ് റമദാൻ നദ്‌വി പ്രസിഡൻറായും എം. അബ്ബാസ് ജനറൽ സെക്രട്ടറിയായുമുള്ള പുതിയ കമ്മിറ്റിയിൽ വൈസ് പ്രസിഡൻറുമാരായി ജമാൽ നദ്‌വി ഇരിങ്ങൽ, സുബൈർ എം.എം എന്നിവരെയും അസി. സെക്രട്ടറിയായി യൂനുസ് രാജിനെയും തെരഞ്ഞെടുത്തു. സക്കീന അബ്ബാസ്, സാജിദ സലീം, സി. ഖാലിദ്, പി.പി. ജാസിർ, മുഹമ്മദ് മുഹിയുദ്ദീൻ, സി.എം. മുഹമ്മദലി, മുഹമ്മദ് ഷാജി, ഫാറൂഖ്, ജലീൽ അബ്ദുല്ല, സമീർ ഹസൻ, അബ്ദുൽ ഹഖ് എന്നിവർ എക്സിക്യൂട്ടിവ് അംഗങ്ങളാണ്. വർക്കിങ് ജനറല്‍ ബോഡി യോഗത്തിൽ ജമാൽ ഇരിങ്ങൽ ആമുഖഭാഷണവും എം.എം. സുബൈർ സ്വാഗതവും പറഞ്ഞു.


