ഇന്ത്യയിൽ കോവിഡ് കുറയുന്നു; 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിൽ താഴെ കേസുകൾ
ഇന്ത്യയിൽ ആശ്വാസമായി കോവിഡ് കേസുകൾ കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 83,876 പുതിയ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കും 7.25 ലേക്ക് താഴ്ന്നു.
ജനുവരി ആറിനു ശേഷം ആദ്യമായിട്ടാണ് കോവിഡ് കേസുകൾ ഒരു ലക്ഷത്തിനു താഴേക്കു വരുന്നത്. ഇന്ത്യയിലെ നിലവിലെ ആകെ രോഗികൾ 11,08,938 ആണ്. ദേശീയ രോഗമുക്തി നിരക്ക് 96.19 ആയി മെച്ചപ്പെട്ടു.


