പടവ് കുടുംബവേദിയുടെ സൗജന്യ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു
പടവ് കുടുംബ വേദി അൽ ഹിലാൽ ഹോസ്പിറ്റൽ റിഫാ ബ്രാഞ്ചുമായി സഹകരിച്ച് ഫെബ്രുവരി 4മുതൽ 11 വരെ നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉത്ഘാടനം ഫ്രണ്ട്‌സ് സോഷ്യൽ വെൽ ഫെയർ അസോസിയേഷൻ പ്രസിഡന്റ് സൈദ് റമദാൻ നദവി നിർവ്വഹിച്ചു.
പടവ് പ്രസിഡന്റ് സുനിൽ ബാബു അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സാമൂഹിക പ്രവർത്തകൻ മജീദ് തണൽ, ഫോർ പിഎം എക്സിക്യുട്ടീവ് എഡിറ്റർ പ്രദീപ് പുറവങ്കര, അൽ ഹിലാൽ ഹോസ്പിറ്റൽ റിഫാ ബ്രാഞ്ച് ഹെഡ് ഫ്രാൻകോ, മാർക്കറ്റിംഗ് എക്സിക്യുട്ടീവ് അനസ്, പടവ് രക്ഷാധികാരികളായ ഷംസ് കൊച്ചിൻ, ഉമ്മർ പാനായിക്കുളം, മുൻ പ്രസിഡന്റുമാരായ ഷിബു പത്തനംതിട്ട, നൗഷാദ് മഞ്ഞപ്പാറ, എന്നിവർ മെഡിക്കൽ ക്യാമ്പിന് ആശംസകൾ നേർന്നു. അഷ്‌റഫ് വടകര,സഗീർ, സുനിൽ കുമാർ എന്നിവർ പരിപാടി നിയന്ത്രിച്ചു. സെക്രട്ടറി മുസ്തഫ പട്ടാമ്പി നന്ദി രേഖപ്പെടുത്തി. ഇരുന്നൂറിലധികം പേരെയാണ് ക്യാമ്പിന്റെ ഭാഗമാക്കുന്നത്.


