ബഹ്റൈനിൽ മൃഗങ്ങളുടെ ശവശരീരങ്ങൾ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിച്ചാൽ കർശന നടപടി

രാജ്യത്ത് പൊതുസ്ഥലങ്ങളിൽ മൃഗങ്ങളുടെ ശവശരീരം ഉപേക്ഷിക്കുന്ന പ്രവണത കൂടി വരികയാണെന്നും ഇത് ഒഴിവാക്കണമെന്നും പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രാലയത്തിന് കീഴിലെ മൃഗ സമ്പദ് വിഭാഗം അണ്ടർ സെക്രട്ടറി ഡോ. ഖാലിദ് അഹ്മദ് ആവശ്യപ്പെട്ടു. രോഗങ്ങൾ പടരാതിരിക്കുന്നതിനും ദുർഗന്ധം ഒഴിവാക്കുന്നതിനും തെരുവ് നായ്ക്കളുടെ ശല്യത്തിൽ നിന്ന് രക്ഷ ലഭിക്കുന്നതിനും മൃഗങ്ങളുടെയും, പക്ഷികളുടെയും ശവശരീരങ്ങൾ ശാസ്ത്രീയമായ രീതിയിൽ അടക്കം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 39451955 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കേണ്ടതാണെന്നും തെറ്റായ പ്രവണത തുടർന്നാൽ കർശനമായ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.