മാലിന്യം നിറഞ്ഞ തോട്ടിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി

മാലിന്യം നിറഞ്ഞ തോട്ടിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ടിവി പുരം പഞ്ചായത്ത് ആറാം വാർഡ് പയറുകാട് കോളനി നിവാസി വിശ്വനാഥനെ (60 ) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഒൻപതരയോടെ തെക്കേനടയ്ക്ക് സമീപം അന്ധകാരതോട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. തോട്ടിൽ കമഴ്ന്നു കിടന്ന മൃതദേഹം അഴുകിയ നിലയിലായിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയായ വിശ്വനാഥൻ സൈക്കിളിൽ തോടിനോടു ചേർന്നുള്ള വഴിയിലൂടെ പോകുന്നത് പതിവായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. മൂന്നു ദിവസമായി വിശ്വനാഥനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ വൈക്കം പോലീസിൽ പരാതി നൽകിയിരുന്നു. ഭാര്യ: നിർമല. മക്കൾ: വിനോദ്, ദിവ്യ.