ബഹ്റൈനിൽ 24690 പേർക്ക് കോവിഡ്

ബഹ്റൈനിൽ ഇന്നലെ 3459 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 24690 ആയി ഉയർന്നു. 75 പേരാണ് നിലവിൽ ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ പത്ത് പേരുടെ നില ഗുരുതരമാണ്. ഇന്നലെ 1629 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,91,296 ആയി. ഇതുവരെയായി 12,11,478 പേർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 11,90,556 പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. 9,16,821 പേരാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കുന്നത്.
നിലവിൽ കോവിഡ് പ്രതിരോധത്തിനെതിരെ യെലോ ലെവൽ നിയന്ത്രണമാണ് ബഹ്റൈനിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ മാസ്ക് ഇടുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിലുള്ള പരിശോധനകളും കർശനമായി തുടരുകയാണ്. കോവിഡ് നിർദേശങ്ങൾ ലംഘിച്ചതിന് കാപ്പിറ്റൽ ഗവർണറേറ്റിലെ ഒരു പള്ളി ഇസ്ലാമിക കാര്യമന്ത്രാലയം ഒരാഴ്ച്ചത്തേക്ക് അടപ്പിച്ചു.