പട്ടയങ്ങൾ റദ്ദാക്കാനുള്ള തീരുമാനം നിയമക്കുരുക്കുകൾക്ക് വഴിവയ്ക്കും; എം.ഐ രവീന്ദ്രൻ


വിവാദമായ പട്ടയങ്ങൾ റദ്ദാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ദേവികുളം മുൻ അഡീഷണൽ‍ തഹസിൽ‍ദാർ‍ എം.ഐ. രവീന്ദ്രൻ. സർക്കാർ നീക്കം നിയമക്കുരുക്കുകൾക്ക് വഴിവയ്ക്കും. ഇത് മൂന്നാറിലും ദേവികുളത്തും വൻ അഴിമതിക്ക് ഇടയാക്കുമെന്നും രവീന്ദ്രൻ പറഞ്ഞു. കൃഷി ചെയ്യാനും വീട് നിർമിക്കാനുമാണ് താൻ പട്ടയം നൽകിയത്. എന്നാൽ, വാണിജ്യ ആവശ്യത്തിനാണ് പട്ടയ ഭൂമി ഉപയോഗിച്ചിട്ടുള്ളത്. വീട് വയ്ക്കാനും കൃഷിക്കുമാണ് എം.എം മണിയുടെ പേരിൽ 25 സെന്‍റ് സ്ഥലത്തിന് പട്ടയം നൽകിയത്. ഈ ഭൂമി വാണിജ്യ ആവശ്യത്തിന് ഉപയോഗിച്ചു. സിപിഎം ഓഫീസും റിസോർട്ടും അടക്കമുള്ളവ ഈ ഭൂമിയിലാണ് നിർമിച്ചിട്ടുള്ളത്. 

പട്ടയങ്ങൾ റദ്ദ് ചെയ്ത് പുതിയത് അനുവദിച്ചാൽ ഇവയെല്ലാം ക്രമവൽകരിച്ച് കൊടുക്കാൻ സാധ്യതയുണ്ടെന്നും രവീന്ദ്രൻ പറഞ്ഞു.

You might also like

Most Viewed