കടയിൽനിന്ന് വാങ്ങിയ ദോശമാവിൽ മൂക്കുത്തി


കടയിൽനിന്ന് വാങ്ങിയ ദോശമാവിൽനിന്ന് സ്വർണമൂക്കുത്തി കിട്ടി. കാക്കനാട് താമസിക്കുന്ന സീരിയൽ താരം സൂര്യതാരയ്ക്കാണ് ദോശയുണ്ടാക്കിയപ്പോൾ സ്വർണമൂക്കുത്തി കിട്ടിയത്.

തിങ്കളാഴ്ച രാത്രി എരൂരിലെ ഒരു കടയിൽനിന്ന് വാങ്ങിയ ദോശ−ഇഡലി മാവ് ഉപയോഗിച്ച് പിറ്റേന്ന് ദോശ ഉണ്ടാക്കി, കഴിക്കാനെടുത്തപ്പോഴാണ് അതിൽ മൂക്കുത്തി കണ്ടത്.

തൃപ്പൂണിത്തുറിയിലെ ഒരു പ്രസിദ്ധമായ കന്പനിയുടേയുതാണ് ദോശമാവ്. ദോശ ഉണ്ടാക്കിയപ്പോൾ മൂക്കുത്തി ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കഴിക്കാനെടുത്തപ്പോഴാണ് ദോശയ്ക്കുള്ളിൽ മൂക്കുത്തി തിളങ്ങുന്നതു കണ്ടത്. ഉരച്ച് സ്വർണം തന്നെയാണെന്ന് ബോധ്യപ്പെട്ടു.  

കുട്ടികളും മറ്റും ശ്രദ്ധിക്കാതെ കഴിക്കുകയായിരുന്നെങ്കിൽ മൂക്കുത്തി വയറ്റിലെത്തുമായിരുന്നെന്ന് സൂര്യതാരയുടെ മാതാവ് കാർത്തിക പറഞ്ഞു. മാവ് പായ്ക്ക് ചെയ്തപ്പോൾ മൂക്കുത്തി അബദ്ധത്തിൽ ഊരിവീണതാവുമെന്നാണ് കരുതുന്നത്.

You might also like

  • Straight Forward

Most Viewed