'അധ്യായം 18 വാക്യം 9' ഡിസംബർ 11ന് പ്രദർശിപ്പിക്കും


മനാമ

ലൂം ഫിലിംസിന്റെ ബാനറിൽ രെമു രമേഷ് സംവിധാനം ചെയ്ത 'അധ്യായം 18 വാക്യം 9' എന്ന ഹ്രസ്വചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നു. ഡിസംബർ 11ന് ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വൈകിട്ട് 7.30, ഒമ്പത്, 9.45, 10.30 എന്നിങ്ങനെ നാല് ഷോ ആക്കി തിരിച്ചാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. അനീഷ് നിർമലൻ രചന നിർവഹിച്ച ചിത്രത്തിന്റെ കാമറയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത് സി.ബി. ഉണ്ണികൃഷ്ണനാണ്. കെവിൻ ഫ്രാൻസിസ് സംഗീതം നൽകിയ ചിത്രത്തിൽ ജയശങ്കർ മുണ്ടഞ്ചേരി, കാർത്തിക് മധുസൂദനൻ, ശ്രീജിത്ത്‌ ഫറോക്ക്, ഷിജി മാത്യു, ഷാഗിത്ത് രമേഷ്, സിംല ജാസിം, ശരണ്യ ശ്രീകാന്ത് തുടങ്ങി ഇരുപതിലധികം പേർ അഭിനയിക്കുന്നുണ്ട്. 

 

article-image

25 മിനിറ്റ് ദൈർഘ്യമുള്ള സിനിമ പിന്നീട് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയും റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകരായ രെമു രമേഷ്, അനീഷ് നിർമലൻ, ശ്രീജിത്ത്‌, ഫറൂഖ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

article-image

കക

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed