മണിപ്പൂരിൽ വൻ മയക്കുമരുന്ന് വേട്ട


ഇംഫാൽ: മണിപ്പൂരിൽ വൻ മയക്കുമരുന്ന് വേട്ട. 54 കിലോ ഗ്രാം ബ്രൗൺ ഷുഗറും 154 കിലോഗ്രാം ഐസ് മെത്തുമാണ് പിടികൂടിയത. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആസാം റൈഫിൾ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. 500 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണിത്.  മ്യാൻമറിലെ മണ്ടലേ സ്വദേശിനിയെന്ന് സംശയിക്കുന്ന ഒരു യുവതിയുടെ വീട്ടിൽ നിന്നുമാണ് മയക്കുമരുന്ന്ശേഖരം കണ്ടെത്തിയത്. 

ഒരു ചൈനീസ് പൗരനെയാണ് ഇവർ വിവാഹം കഴിച്ചിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചു.

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed