കൊല്ലം പ്രവാസി അസോസിയേഷന്റെ കലാസാംസ്കാരിക വേദി 'സൃഷ്ടി' രൂപീകരിച്ചു


ബഹ്റൈനിലെ കൊല്ലം പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്കായി സൃഷ്ടി എന്ന പേരിൽ ഒരു വേദി പ്രവർത്തനമാരംഭിച്ചു. ഇത് സംബന്ധിച്ച് ഖമീസ് സാംബശിവൻ നഗറിൽ വച്ച് നടന്ന ചടങ്ങ് സാമൂഹിക പ്രവർത്തകൻ കെ.ആർ നായർ ഉത്ഘാടനം ചെയ്തു. സൃഷ്ടി എന്ന പേര് പ്രകാശിപ്പിച്ചത് പ്രശസ്ത ആർട്ടിസ്റ്റ് ആപ്പിൾ തങ്കശ്ശേരിയാണ്. പ്രദീപ് പുറവങ്കര മുഖ്യപ്രഭാഷണം നടത്തി. 

article-image

കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ , വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, സെക്രെട്ടറി കിഷോർ കുമാർ , കലാ സാംസ്കാരിക വേദി കൺവീനേഴ്‌സ് ആയ അനൂബ് തങ്കച്ചൻ, സന്തോഷ് കാവനാട്, ലേഡീസ് വിങ് എന്റർടൈൻമെന്റ് കോ-ഓർഡിനേറ്റർ ജിഷ വിനു എന്നിവർ സംസാരിച്ചു. കലാ സാംസ്കാരിക വേദിയിലെ അംഗങ്ങൾ വിവിധ കലാപരിപാടികൾ ചടങ്ങിൽ അവതരിപ്പിച്ചു. 

article-image

ദിൽഷാദ് രാജ്, ഹർഷാദ് യൂസഫ്, അഞ്ജലി രാജ്, സരിത സുരേഷ്, അരുൺ ഉണ്ണികൃഷ്ണൻ, റസീല മുഹമ്മദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed