ഇന്ത്യൻ സ്‌കൂൾ ഉറുദു ദിനം ആഘോഷിച്ചു


മനാമ

ഇന്ത്യൻ സ്‌കൂൾ  ഉറുദു വകുപ്പ് വിവിധ പരിപാടികളുമായി ഉറുദു ദിനം ആഘോഷിച്ചു. വാരാന്ത്യ ആഘോഷങ്ങളുടെ ഗ്രാൻഡ് ഫിനാലെ ആയാണ് ഉറുദു ദിനം ആഘോഷിച്ചത്. നാല് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഉറുദു കവിതാ പാരായണം, ഉറുദു കഥ പറയൽ, ഉറുദു പ്രസംഗം, ചിത്രരചന, കളറിംഗ് മത്സരങ്ങൾ എന്നിവയാണ് നടന്നത്. മത്സരങ്ങൾക്ക് പുറമെ ദേശഭക്തി ഗാനം, ദേശീയ ഗാനം,  "മുഷൈറ" തുടങ്ങി  വൈവിധ്യമാർന്ന പരിപാടികൾ ഉണ്ടായിരുന്നു.ഉറുദു അധ്യാപിക  മഹാനാസ് ഖാൻ ആമുഖ പ്രഭാഷണം നടത്തിയ ഗ്രാൻഡ് ഫിനാലെയിൽ  വകുപ്പ് മേധാവി  ബാബു ഖാൻ സ്വാഗതം പറഞ്ഞു. അധ്യാപികമാരായ ശ്രീലത നായരും ശാലിനി മരീനയും ഉറുദു കഥപറയൽ, പ്രസംഗ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ഉറുദു ദിന കമ്മിറ്റി അംഗങ്ങളായ മാല സിംഗ്, വഹീദാ ബീഗം, കഹ്‌കഷൻ ഖാൻ,  മിഡിൽ വിഭാഗത്തിലെ പ്രധാന അധ്യാപിക പാർവതി ദേവദാസ് എന്നിവരും വിദ്യാർത്ഥികളെ അഭിനന്ദിച്ചു. ആറാം ക്ലാസ് വിദ്യാർത്ഥിനി ആയിഷ ജാവേദ് നന്ദി പറഞ്ഞു.

You might also like

Most Viewed