പ്രൈം മിനിസ്റ്റേഴ്‌സ് റിസേർച് ഫെലോഷിപ്പ് നേടിയ വിദ്യാർത്ഥിയെ ആദരിച്ചു

മനാമ
ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഗവേഷണ ഫെല്ലോഷിപ് ആയ പ്രൈം മിനിസ്റ്റേഴ്‌സ് റിസേർച് ഫെലോഷിപ്പ് നേടിയ മുൻ ബഹ്റൈൻ വിദ്യാർത്ഥി ഫാത്തിമ റിദയെ സിജി ബഹ്‌റൈൻ മെമന്റോ നൽകി ആദരിച്ചു.സിജി ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ ഷിബു പത്തനംതിട്ട,ചീഫ് കോർഡിനേറ്റർ മൻസൂർ പി.വി,വൈസ് ചെയർമാൻ യൂസഫ് അലി എന്നിവർ സംബന്ധിച്ചു.കോഴിക്കോട് മാവൂർ സ്വദേശി മുഹമ്മദ് കുട്ടി-ബബിത ദമ്പതികളുടെ മകളായ ഫാത്തിമ റിദ നിലവിൽ മദ്രാസ് ഐ.ഐ.ടിയിൽ ബയോ ഇൻഫോമാറ്റിക്‌സിൽ ഗവേഷണം നടത്തുകയാണ്. കോഴിക്കോട് എൻ.ഐ.ടിയിൽ നിന്ന് ബി.ടെക് ഒന്നാം റാങ്കും ഗോൾഡ് മെഡലും നേടിയിരുന്നു.