കേരളപിറവി ദിനം ആഘോഷിച്ചു


മനാമ
ദിശ മലയാളം പാഠശാല കേരളപ്പിറവി ദിനം ഓൺലൈനായി ആഘോഷിച്ചു.ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് ഇ. കെ. സലീം ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പാഠശാല കോർഡിനേറ്റർ യൂനുസ് രാജ് സ്വാഗതവും അധ്യാപിക സഫിയ നന്ദിയും പറഞ്ഞു. തുടർന്ന് പാഠശാല വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ നടന്നു. കേരളത്തിന്റെ തനത് സംസ്കാരം വിളിച്ചോതുന്ന വിദ്യാർത്ഥികളുടെ നൃത്തം, കവിത, ഗാനം , പ്രസംഗം എന്നിവ പരിപാടിക്ക് മിഴിവേകി.പാഠശാല വിദ്യാർത്ഥിനി ഹിബ ഫാത്തിമ പരിപാടി നിയന്ത്രിച്ചു. അധ്യാപകരായ നസീബ, നസീല എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

You might also like

  • Straight Forward

Most Viewed