കെഎംസിസി ബഹ്റൈൻ മെഗാമെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

മനാമ
കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷിഫ അല്‍ ജസീറ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മെഗാ മെഡിക്കല്‍ ക്യാംപ് നവംബർ 19 ന് നടക്കും. കെഎംസിസി ആസ്ഥാനത്ത് നടക്കുന്ന ക്യാംപില്‍ രജിസ്റ്റര്‍ ചെയ്ത് സേവനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണെന്ന് കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ അറിയിച്ചു. രാവിലെ 7.30 മുതല്‍ 2.30 വരെ നടക്കുന്ന മെഡിക്കല്‍ ക്യാംപില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ലഭ്യമാകും. കൂടാതെ, ക്യാംപില്‍ പങ്കെടുക്കുന്നവര്‍ക്കായി മികച്ച മെഡിക്കല്‍ പാക്കേജുകളും ലഭ്യമാക്കിയിട്ടുണ്ടെന്ന് നേതാക്കള്‍ വ്യക്തമാക്കി. മെഗാ മെഡിക്കല്‍ ക്യാംപിന്റെ വിജയത്തിനായി ഹെല്‍ത്ത് വിങ് ചെയര്‍മാന്‍ ഷാഫി പാറക്കട്ടയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ഭാരവാഹികളായ കുട്ടൂസ മുണ്ടേരി, കെപി മുസ്തഫ, ഗഫൂര്‍ കൈപ്പമംഗലം, ജില്ലാ ഏരിയ നേതാക്കള്‍ പങ്കെടുത്തു. യോഗത്തില്‍ വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39474958 അല്ലെങ്കിൽ 36300291 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.