പ്രതിഭ ഉമൽഹസം യൂണിറ്റ് സമ്മേളനം നടന്നു


മനാമ

ബഹ്റൈൻ പ്രതിഭയുടെ  ഇരുപത്തിയെട്ടാമത്  കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന മുഹറഖ് മേഖലക്ക് കീഴിലെ ഉം അൽ ഹസ്സം യുണിറ്റ് സമ്മേളനം പ്രതിഭ രക്ഷാധികാരി സമിതി അംഗം കെ.എം.മഹേഷ് ഉദ്ഘാടനം ചെയ്തു. വത്സരാജ് സ്വാഗതം പറഞ്ഞ യോഗത്തിൽ ദുർഗ്ഗ കശിനാഥൻ അദ്ധ്യക്ഷയായിരുന്നു. സെക്രട്ടറി സജീവൻ മക്കാണ്ടി യുണിറ്റ് റിപ്പോർട്ടും മെഖല കമ്മറ്റി അംഗം അനിൽ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം എ വി അശോകൻ, സുരേഷ് അത്താണിക്കൽ, മേഖല സെക്രട്ടറി എൻ കെ അശോകൻ,  പ്രസിദ്ധണ്ട് ഷംജിത് കോട്ടപ്പള്ളി എന്നിവർ  സംസാരിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പതിമൂന്ന് അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയുടെ പ്രസിഡണ്ട് ദുർഗ്ഗ കാശിനാഥനാണ്. സജീവൻ  മാക്കാണ്ടി സെക്രട്ടറി, ബിജു.കെ പി,  വൈസ് പ്രസിഡണ്ട്,  ബിജു.വി എൻ, ജോയിന്റ് സെക്രട്ടറി , റഷീദ് , മെമ്പർഷിപ്പ് സെക്രട്ടറി, അജിഷ്,  അസിസ്റ്റൻ്റ മെമ്പർഷിപ്പ് സെക്രട്ടറി എന്നിവരാണ് മറ്റ് ഭാരവാഹികൾ. വത്സരാജ്, രാധേഷ്.എം.സി, ബഷീർ, പ്രകാശൻ, പ്രശാന്ത്, ബിനോജ്, സുജയൻ പോള എന്നിവരാണ് നിർവാഹക സമിതി അംഗങ്ങൾ. 

You might also like

Most Viewed