ഇന്ത്യയിൽ 11,466 പേർക്ക് കൂടി കോവിഡ്


ന്യൂഡൽഹി: രാജ്യത്ത് ഒരു ദിവസത്തിനിടെ 11,466 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 11,961 പേർ രോഗമുക്തരാകുകയും ചെയ്തു.  460 മരണങ്ങളും 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 1.39 ലക്ഷം ആളുകളാണ് കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിൽ തുടരുന്നത്.

264 ദിവസത്തിനിടയിലെ കുറഞ്ഞ കണക്കാണിത്.  6,409 പേർക്ക് രോഗം സ്ഥിരീകരിച്ച കേരളത്തിലാണ് പ്രതിദിന രോഗികളുടെ എണ്ണം കൂടുതൽ.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed