ഗ്ലോബൽ തിക്കോടിയൻസ് ഫോറത്തിന് പുതിയ കേന്ദ്ര നേതൃത്വം

മനാമ
കോഴിക്കോട് ജില്ലയിലെ തിക്കോടി പ്രദേശത്തുകാരുടെ ഗ്ലോബൽ കൂട്ടായ്മയായ ഗ്ലോബൽ തിക്കോടിയൻസ് ഫോറത്തിന് പുതിയ കേന്ദ്ര നേതൃത്വം നിലവിൽ വന്നു. ബഹ്റൈനിൽ നിന്നുള്ള എ.കെ. രാധാകൃഷ്ണൻ ചെയർമാനായും അഫ്സൽ കളപ്പുരയിൽ ജനറൽ സെക്രട്ടറിയായും, ഖത്തറിൽ നിന്നുള്ള ഷാജി പുറക്കാട് ഡെപ്യൂട്ടി ചെയർമാനായും യുഎഇയിൽ നിന്നുള്ള പ്രജീഷ് തിക്കോടി ഡെപ്യൂട്ടി സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. അബ്ദുറഹ്മാൻ പുറക്കാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ ചാപ്റ്ററുകളിലെ പ്രതിനിധികൾ പങ്കെടുത്തു. തെരഞ്ഞെടുപ്പിന് കുവൈത്തിൽ നിന്നുള്ള അസീസ് തിക്കോടി നേതൃത്വം നൽകി. പരിപാടിയിൽ നജ്മുദ്ദീൻ തിക്കോടി നന്ദി പറഞ്ഞു.