മദീന പാഷൻ പോസ്റ്റർ പ്രകാശനം ചെയ്തു

മനാമ
എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് കമ്മിറ്റി വർഷവും നടത്താറുള്ള മദീന പാഷൻ നവംബർ 12ന് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടിയുടെ പോസ്റ്റർ സമസ്ത ബഹ്‌റൈൻ റബീഅ് കാമ്പയിൽ സമാപന ചടങ്ങിൽ പ്രസിഡൻറ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ പ്രകാശനം ചെയ്തു. സമസ്ത ബഹ്റൈൻ സെക്രട്ടറി വി.കെ. കുഞ്ഞഹമദ് ഹാജി, ട്രഷറർ എസ്.എം. അബ്ദുൽ വാഹിദ്, വൈസ് പ്രസിഡൻറ് സയ്യിദ് യസർ ജിഫ്രി തങ്ങൾ, ഖാസിം റഹ്മാനി, അശ്റഫ് അൻവരി, മജീദ് ചോലക്കോട്, സജീർ പന്തക്കൽ, ശംസുദ്ധീൻ ഫൈസി, ശഫീഖ് പെരുമ്പിലാവ് എന്നിവർ പങ്കെെടുത്തു. പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള ഗഹനമായ പഠനം, പ്രകീർത്തനം, ഡോക്യുമെൻററി പ്രദർശനം എന്നിവയടങ്ങുന്ന വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.