ബ​ഹ്​​റൈ​ൻ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം: എ​യ​ർ​ഫീ​ൽ​ഡ്​ അ​റ്റ​ക്കുറ്റപണി പൂർത്തിയായി


മനാമ 

ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർഫീൽഡ് അറ്റകുറ്റപ്പണി പൂർത്തിയായതായി അധികൃതർ അറിയിച്ചു. എല്ലാവർഷവും രണ്ടുതവണ 20 ദിവസം വീതമാണ് അറ്റകുറ്റപ്പണി നടത്തുന്നത്. വിമാനങ്ങളുടെ വരവും പോക്കും സുഗമവും സുരക്ഷിതവുമാക്കുന്നതിന് റൺവേയിലെ എയർഫീൽഡ് ഗ്രൗണ്ട് ലൈറ്റിങ് സംവിധാനം മെച്ചപ്പെടുത്തുകയാണ് ഇതുവഴി ചെയ്യുന്നത്. അറ്റകുറ്റപ്പണി നടക്കുന്ന ദിവസങ്ങളിൽ പുലർച്ച 3.50 മുതൽ 6.30വരെ വിമാന സർവിസുകൾ നിർത്തിവെച്ചിരുന്നു.  സാധാരണ പ്രവർത്തനങ്ങൾക്കിടെ റൺവേയിലും ടാക്സിവേയിലും സ്ട്രിപ് ഏരിയകളിലും സംഭവിക്കുന്ന കേടുപാടുകൾക്കുള്ള പരിഹാരങ്ങളാണ് നടത്തിയതെന്നാണ് ബഹ്റൈൻ എയർപോർട്ട് കമ്പനി (ബി.എ.സി) ചീഫ് ഡെവലപ്മെൻറ് ആൻഡ് ടെക്നിക്കൽ ഓഫിസർ അബ്ദുല്ല ജനാഹി പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed