മോൻസൺ മാവുങ്കലുമായി ബന്ധം: ഐജി ലക്ഷ്മണക്കെതിരെ നടപടിക്ക് ശുപാർശ


കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന ഐജി ലക്ഷ്മണക്കെതിരെ സർക്കാർ നടപടിക്ക് ശുപാർശ. ലക്ഷ്‌മണക്കെതിരെ നടപടിയെടുക്കണമെന്നുള്ള ശുപാർശ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

ഐജിയുടെ ഭാഗത്ത് നിന്ന് പൊലീസിന്റെ മാന്യതയ്ക്ക് ചേരാത്ത നടപടിയുണ്ടായതായാണ് റിപ്പോർട്ട്. ഐജി ലക്ഷ്മണയെ സസ്‌പെൻഡ് ചെയ്യാനുള്ള നടപടിയിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിയാണ് എടുക്കേണ്ടത്. മോൻസണുമായി ഐജി സംസാരിച്ചതിന്റെ രേഖകൾ ഉൾപ്പെടെ പരിശോധിച്ചാണ് നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്. മറ്റു ചില തട്ടിപ്പു കേസുകളിലും ലക്ഷ്‌മണക്കെതിരെ പരാതി നിലവിലുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed