കേരള പിറവി ആഘോഷിച്ചു


മനാമ
ഇന്ത്യൻ സോഷ്യൽ ഫോറം മുഹറക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കേരള പിറവി ആഘോഷിച്ചു. കേരള പിറവി ആഘോഷത്തിന്റെ ഭാഗമായി നടന്ന പായസ പാചക മത്സരത്തിൽ സമീഹ ഷംസുദ്ധീൻ ഒന്നാം സ്ഥാനവും ഷെറീന കാദർ രണ്ടാം സ്ഥാനവും സന അർശിദ് മൂന്നാം സ്ഥാനവും നേടി. ഹിദ്ദ് ഇക്കായിസ് റെസ്റ്റോറന്റിൽ വെച്ച് നടന്ന സമ്മാനദാന ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം ജനറൽ സെക്രട്ടറി വി. കെ. മുഹമ്മദ് അലി, സെക്രട്ടറി അസീർ പാപ്പിനിശ്ശേരി, മുസ്തഫ വെട്ടിക്കാട്ടിരി എന്നിവർ സമ്മാന വിതരണം നടത്തി. 

article-image

മുഹറക്ക് ബ്രാഞ്ച് പ്രസിഡന്റ് മൊയ്തു ടി എം സി യുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി ഫഹദ് കണ്ണപുരം സ്വാഗതവും നബീൽ തിരുവള്ളൂർ നന്ദിയും പറഞ്ഞു

You might also like

Most Viewed