സ്നേഹവിരുന്ന് നൽകി

മനാമ
എം എം ടീം ബഹ്റൈൻ്റെ ആഭിമുഖ്യത്തിൽ ബലദിയ ക്ലീനിങ്ങ് ജോലി ചെയ്യുന്നവർക്കായി സ്നേഹവിരുന്ന് നൽകി. വെള്ളിയാഴ്ച്ച രാവിലെ 10. 30ന് മുഹറഖിലെ ബലദിയ ഗാരേജിൽ വെച്ച് കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പ്രസിഡന്റ് മോഹൻ ദാസ്, ട്രെഷർ പ്രവീൺ, ഉന്നത അധികാരികളായ സിജോ, അനിരുദ്ധൻ എക്സിക്യുട്ടീവ് അംഗങ്ങൾ ആയ അനീഷ്, സനുരാജ്,റിയാസ്, ഷകീർ, മഹേഷ്, ബാബു കൈരളി, റിനീഫ്,സ്കൈബി അശ്വതി എന്നിവർ പങ്കെടുത്തു.