ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

മനാമ
ഇന്ത്യൻ സോഷ്യൽ ഫോറം മുഹറഖ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഒരുമാസത്തെ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. മുഹറക്ക് ബ്രാഞ്ച് പ്രസിഡന്റ് ടിഎംസി മൊയ്‌തുവിന് ഹംസ പട്ടാമ്പി ഭക്ഷണ കിറ്റ് കൈമാറിയാണ് വിതരണം ഉദ്ഘാടനം ചെയ്തത്. ബ്രാഞ്ച് സെക്രട്ടറി അസീർ പാപ്പിനിശ്ശേരി പ്രോഗ്രാം നിയന്ത്രിച്ചു. അംഗങ്ങളായ മുഹമ്മദ് അലി .അർശിദ് റിയാസ് , അനസ് , മുസ്തഫ, ഷാജർ കണ്ണൂർ പങ്കെടുത്തു. ബ്രാഞ്ച് ജോയിന്റ് സെക്രട്ടറി ഫഹദ് കണ്ണപുരം നന്ദിയും രേഖപെടുത്തി.