വജ്രകാന്തി 2021 പ്രശ്നോത്തരി മത്സര വിജയികളെ പ്രഖ്യാപ്പിച്ചു

മനാമ
സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷിക ആഘോഷമായ " ആസാദി കാ അമൃത് "മഹോത്സവത്തിൻ്റെ ഭാഗമായി ഗാന്ധിജയന്തിയോടനുബന്ധിച്ച് മലയാളം മിഷൻ ആഗോളതലത്തിൽ നടത്തുന്ന " വജ്രകാന്തി 2021 " ക്വിസ് മത്സരത്തിൻ്റെ ബഹ്റൈൻ മേഖലയിൽ നടന്ന മത്സരത്തിൽ സീനിയർ വിഭാഗത്തിൽ കാർത്തിക സുരേഷ്, ജൂന ഉറുവെച്ചേടുത്ത് , ജൂനിയർ വിഭാഗത്തിൽ അനാമിക അനി, നമിത നന്ദകുമാർ , സബ് ജൂനിയർ വിഭാഗത്തിൽ അലോക് അനി, നമ്രത നന്ദകുമാർ എന്നിവർ ഒന്നാം സമ്മാനം നേടി. ബഹ്റൈനിലെ വിവിധ മലയാളം മിഷൻ പാഠശാല ക്ലാസ്സുകളിലെ കുട്ടികളാണ് രണ്ടു പേർ വീതമുള്ള ടീമുകളായി മത്സരത്തിൽ പങ്കെടുത്തത്. അധ്യാപകനും പരിശീലകനുമായ ബോണി ജോസഫായിരുന്നു ക്വിസ് മാസ്റ്റർ. ഒക്ടോബർ 3 ന് മലയാളം മിഷൻ നടത്തുന്ന ആഗോളതല ഫൈനൽ മത്സരത്തിൽ ഈ കുട്ടികൾ ബഹ്റൈൻ ചാപ്റ്ററിനെ പ്രതിനിധീകരിച്ച് മത്സരിക്കും.