എക്സ്പാറ്റ് പ്രിൻറ് ഹൗസ് ലോഗോ കെ ജി ബാബുരാജൻ പ്രകാശനം ചെയ്തു


മനാമ

തിരുവനന്തപുരം കിൻഫ്ര പാർക്കിൽ പ്രവാസി ഫെഡറേഷെൻറ നേതൃത്വത്തിൽ ആരംഭിക്കുന്ന എക്സ്പാറ്റ് പ്രിൻറ് ഹൗസ് എന്ന വ്യവസായ സംരംഭത്തിന്റെ ബഹ്റൈനിലെ ലോഗോ പ്രകാശനം പ്രമുഖ വ്യവസായിയും ഈ വർഷത്തെ പ്രവാസി ഭാരതീയസമ്മാൻ ജേതാവുമായ കെ.ജി. ബാബുരാജൻ നിർവഹിച്ചു.ആറ് ജി.സി.സി രാജ്യങ്ങൾ, യു.എസ്, യു.കെ, ഹോങ്കോങ്, സിംഗപ്പൂർ, മൊറോകോ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പ്രവാസി മലയാളികളാണ് സംരംഭത്തിന് നേതൃത്വം നൽകുന്നത്.   ക്ടോബർ 11ന് കഴക്കൂട്ടം ചന്തവിള ഫിലിം ആൻഡ് വിഡിയോ പാർക്കിൽ ഏറ്റെടുത്ത സ്ഥലത്ത് സംരംഭത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തറക്കല്ലിടും. നവംബർ 30നകം ഓഹരി സമാഹരണം പൂർത്തിയാക്കും.   ബഹ്റൈനിലെ ലോഗോ പ്രകാശനച്ചടങ്ങിൽ എക്സ്പാറ്റ് പ്രിൻറ് ഹൗസ് ബഹ്റൈൻ ചാപ്റ്റർ അംഗങ്ങളായ കെ. സുഹൈൽ, സുനിൽദാസ്, തങ്കച്ചൻ വിതയത്തിൽ, ശ്രീജിത്ത് മൊകേരി, ജയൻ, അജയകുമാർ എന്നിവർ പങ്കെടുത്തു. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed